തിരുവനന്തപുരം: ക്രമക്കേടാരോപണം ഉയർന്ന സാഹചര്യത്തിൽ പിഎസ്‌സിയുടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം നടത്താൻ തീരുമാനം.
പിന്നോക്കവികസന കോർപ്പറേഷൻ പ്രോജക്ട് അസിസ്റ്റ് നിയമത്തിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് എസ്ഐടി സംഘം പിഎസ്‌സിയോട് തേടി. ഈ നിയമനത്തിൽ പരാതികൾ വ്യാപകമായി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം.ഇന്നും പിഎസ്‍സി ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് പരിശോധന തുടരുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, നേരത്തെ ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കേടാരോപണം ഉയർന്നത്. ആസൂത്രണ ബോർഡിലെ 'ചീഫ് (ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ)' തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിയുടെ പരീക്ഷയിലെ പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
