സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപണം; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്

JULY 25, 2026, 3:37 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്. ഇന്നുമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന അറിയിച്ചു.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും സമരം തുടങ്ങി ഇതുവരെയായിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.ഇതിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തീരുമാനിച്ചത്. 

ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു.നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്‌സി അവസാനിപ്പിക്കല്‍, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വര്‍ധനവിനിടയിലും ടാക്‌സിനിരക്ക് കുറക്കല്‍, ഏകീകൃതനിരക്ക് ഏര്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള 11 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം.

vachakam
vachakam
vachakam

കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരം അവസാനിപ്പിച്ചിരുന്നു. മറ്റ് ആപ്പുകളെ പ്രതിനിധികള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam