തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചിരുന്നത്, എല്ലാം അംഗീകരിക്കപ്പെട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
പത്രിക സ്വീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച രാജീവ് ചന്ദ്രശേഖർ, സത്യവാങ്മൂലത്തിൽ വീടിന്റെ വിവരം മറച്ചുവെച്ചെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ആസ്തി സംബന്ധിച്ച് സംശയമുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
“ഇരുപത് വർഷമായി ഞാൻ രാഷ്ട്രീയത്തിലാണ്. ഇതുവരെ ഒരു ബ്ലാക്ക് മാർക്കും ഇല്ല. 200 കോടി രൂപയുടെ സ്വത്ത് എന്നാരോപിക്കുന്നത് വാസ്തവവിരുദ്ധമാണ്,” എന്നാണ് അദ്ദേഹം പറഞ്ഞത്. താമസിക്കുന്ന വീട് ഒളിച്ചുവെക്കാൻ പോകുന്നില്ലെന്നും ആരോപണങ്ങൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയും വീടും തന്റെ വ്യക്തിപരമായ ഉടമസ്ഥതയിലുള്ളതല്ലെന്നും, ഒരു കമ്പനിയുടെ പേരിലാണെന്നും രാജീവ് വ്യക്തമാക്കി. താൻ ആ സ്ഥാപനത്തിലെ ഒരു പങ്കാളി മാത്രമാണെന്നും, ഡയറക്ടറായി തന്റെ പേരിലുള്ള സ്വത്തുക്കൾ മാത്രമാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതിനിടെ സിപിഐഎമ്മിനും കോൺഗ്രസിനും ഭയം തോന്നിത്തുടങ്ങിയതായും, ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബിജെപി ഉയർത്തുന്ന ആരോപണങ്ങൾ ജനങ്ങൾ അംഗീകരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
