ജൻഡർ നോക്കി സൗജന്യം നൽകിയത് വിഡ്ഢിത്തരം, ആരോഗ്യം നഷ്ടപ്പെട്ട പുരുഷന്മാരെ ആക്ഷേപിക്കുന്നതിന് തുല്യമെന്ന് അഖിൽ മാരാർ 

JUNE 15, 2026, 8:57 AM

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമായി പ്രിയദര്‍ശിനി എന്ന പേരില്‍ ആരംഭിച്ച സൗജന്യ യാത്രാ പദ്ധതി ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍.

സ്ത്രീകളുടെ കൈയിലാണെങ്കിൽ മിച്ചം വരുന്ന പൈസ വീട്ടിൽ എത്തും. പക്ഷേ പുരുഷനാണെങ്കിൽ ഈ പൈസ കുറച്ച് പേര്‍ വീട്ടിൽ കൊടുക്കും. ബാക്കി എവിടെപോകും? സര്‍ക്കാരിന് തന്നെ കിട്ടും, തമാശ മട്ടില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിൽ  വിമര്‍ശനവുമായാണ്  അഖില്‍ മാരാര്‍ രംഗത്തെത്തിയത്.

“ജനങ്ങൾക്ക് വേണ്ടി മികച്ച രീതിയിൽ ഈ സർക്കാർ പ്രവർത്തിക്കും എന്നാണ് വിശ്വാസം. ശബ്ദം ഉയർത്തേണ്ട ഇടങ്ങളിൽ മാത്രം സംസാരിച്ചാൽ മതി എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാൽ വി ഡി സതീശൻ എന്ന മുഖ്യമന്ത്രി ഈ നടത്തിയ പ്രസ്താവന മോശമാണ്. 

vachakam
vachakam
vachakam

കുടുംബം നോക്കി ജീവിക്കുന്ന, മദ്യപിക്കാത്ത, അല്ലെങ്കിൽ ജോലി ചെയ്യാൻ കഴിയാത്ത രീതിയിൽ ആരോഗ്യം നഷ്ടപ്പെട്ട ഒരു പറ്റം പുരുഷന്മാരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. കേരളം പോലൊരു സംസ്ഥാനം ഒരിക്കലും സൗജന്യം നൽകി മുന്നോട്ട് പോകാൻ പാടില്ല എന്ന നിലപാടിൽ ഉറച്ച് നിന്നുകൊണ്ട് പറയുന്നു. 

ജൻഡർ നോക്കി സൗജന്യം നൽകിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല. ചുരുക്കം പറഞ്ഞാൽ മുഖ്യമന്ത്രി പറഞ്ഞു വെക്കുന്നത് സ്ത്രീകൾ വരുമാനം ഉണ്ടാക്കാൻ ശേഷി ഇല്ലാത്തവരും പുരുഷൻമാർ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികളും... ബലെ ഭേഷ്...”, എന്ന് അഖില്‍ മാരാര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam