വീസ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി ;   ട്രാവൽ ഏജൻസി ഉടമ പിടിയിൽ 

JUNE 10, 2026, 12:19 AM

മുണ്ടക്കയം: ചതിക്കുഴികൾ ഒരുക്കി കാത്തിരിക്കുകയാണ് തട്ടിപ്പുകാർ, വീണ്ടും ഒരു വിസ തട്ടിപ്പിന് കൂടി സാക്ഷ്യം വഹിക്കുകയാണ് മലയാളികൾ.

 യൂറോപ്യന്‍ രാജ്യങ്ങളിലെ വീസ ആറുമാസത്തിനുള്ളില്‍ നല്‍കാമെന്നു വിശ്വസിപ്പിച്ചു 5 മുതല്‍ 20 ലക്ഷം രൂപ വരെ  വാങ്ങിയെന്ന 100 ഓളം പരാതികളാണ് പൊലീസിന് ലഭിച്ചത്.  

ഈ കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജന്‍സി ഉടമ കൂട്ടിക്കൽ പാലക്കുന്നേല്‍ അനീഷ ഉമ്മർ പൊലീസ് പിടിയിലായി.  കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് ഇയാളെ  കസ്റ്റഡിയിൽ എടുത്തത്. 

vachakam
vachakam
vachakam

 വീസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നു പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. നിരവധിയാളുകളുടെ പരാതിയെ തുടര്‍ന്നു മുണ്ടക്കയം പൊലീസ് ട്രാവൽ ഏജൻസി അടച്ചു പൂട്ടിയിരുന്നു.

 ഇതിനോടകം തന്നെ അനീഷിന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണം നടത്തിയിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam