ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായി ആകർഷകമായ ടിക്കറ്റ് നിരക്കുകളുമായി എയർഇന്ത്യ. 1,799 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളുമായി ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍ വില്‍പന പ്രഖ്യാപിച്ചത്.
ഈ വര്‍ഷം സെപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജനുവരി 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ഉണ്ടാകുക.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി സര്‍വീസുകള്‍ക്കും തിരുവനന്തപുരത്ത് നിന്നുള്ള ബെംഗളൂരു, ചെന്നൈ സര്‍വീസുകള്‍ക്കും കണ്ണൂരില്‍ നിന്നുള്ള ബെംഗളൂരു, തിരുവനന്തപുരം സര്‍വീസുകള്‍ക്കും ടൈം ടു ട്രാവല്‍ വില്‍പനയുടെ ഭാഗമായുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ ബാധകമാണ് എന്ന് കമ്പനി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്