ആലപ്പുഴ : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചുവെന്ന പരാതിയിൽ വിശദീകരണം നൽകി എ ഡി ജിപി എംആർ അജിത് കുമാർ.
എസ്ഐടി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഈ മാസം 16ന് ഡിജിപി വിശദീകരണം തേടിയത്.
21ന് തിരുവനന്തപുരത്ത് മടങ്ങി എത്തിയ ശേഷം മറുപടി നൽകാമെന്നാണ് അജിത് കുമാർ ഡിജിപിയെ അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് ഇന്ന് മറുപടി നൽകിയത്.
ഡിജിപിക്ക് വിശദീകരണം എഴുതി നൽകുകയായിരുന്നു. മറുപടി പരിശോധിച്ച ശേഷം ഡിജപി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.
അജിത് കുമാറിൻെറ മറുപടി കൂടി പരിശോധിച്ച ശേഷമായിരിക്കും ഡിജിപി സർക്കാറിന് ശുപാർശ നൽകുക. അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ശുപാർശ സർക്കാരിന് മുന്നിലേക്ക് എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
