തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തലിനെതിരേ യുവതി പരാതി നല്‍കിയതില്‍ തനിക്ക് ചാരിതാര്‍ഥ്യമുണ്ടെന്ന് യുവനടി റിനി ആന്‍ ജോര്‍ജ്.
അതിജീവിതകള്‍ ഇനിയും മുന്നോട്ടുവരണമെന്നും സമൂഹത്തിന്റെ മുന്നിൽ വന്ന് അവര്‍ നേരിട്ടിട്ടുള്ള പ്രശ്‌നങ്ങള്‍ തുറന്നുപറയണമെന്നും അവർ പറഞ്ഞു.
''എനിക്ക് ചാരിതാര്‍ഥ്യമുണ്ട്. ഇതുപോലെയുള്ള അതിജീവിതകള്‍ ഇനിയും മുന്നോട്ടുവരണം. മടിച്ചുനില്‍ക്കാതെ സമൂഹത്തിന്റെ മുന്നിലേക്കോ നിയമത്തിന്റെ മുന്നിലേക്കോ വന്ന് അവര്‍ നേരിട്ടിട്ടുള്ള പ്രശ്‌നങ്ങള്‍ തുറന്നുപറയണം.
ഒരു അതിജീവിതയല്ല, ഇനി അതിജീവിതമാരുണ്ടെങ്കില്‍ ഒരുകാരണവശാലും മടിച്ച് പേടിച്ചിരിക്കരുത്. നിങ്ങളുടെ നീതി നടപ്പിലാക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അതിനായി പോരാടണം'', റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
