ജീവനക്കാരിയുടെ പരാതിക്കിടെ താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്

MAY 11, 2026, 9:49 PM

കൊച്ചി: ഓഫീസില്‍ ജീവനക്കാരി തൊഴില്‍ പീഡനം നേരിട്ടുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ താര സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും.കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11 മണിക്കാണ്  ചേരുന്നത്.

യോഗത്തില്‍ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയായേക്കുമെന്നാണ് സൂചന.കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ യുവതി പൊലീസിനും തൊഴിൽ വകുപ്പിനും പരാതി നൽകിയത്.

സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോള്‍ അതില്‍ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസില്‍ നടക്കുന്ന കാര്യം പ്രസിഡന്റായ ശ്വേതാ മേനോനെ വിളിച്ച് പറയുന്നതെന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു. 

vachakam
vachakam
vachakam

അതേസമയം, ഓഫീസിലെ സെക്യൂരുറ്റി ജീവനക്കാരനും നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് യുവതിയുടെ പരാതിയിൽ അന്വേഷണം തുടരുകയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam