കൊച്ചി: ഐടി ജീവനക്കാരനെ കാർ തടഞ്ഞ് മർദിച്ച ശേഷം തട്ടിക്കൊണ്ട് പോയ കേസിൽ നടി ലക്ഷ്മി ആർ മേനോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
പരാതിക്കാരൻ തനിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തി. പരാതിക്കാരൻ ബാറിൽ വച്ച് അസഭ്യം നടത്തിയെന്നും ലക്ഷ്മി ആർ മേനോൻ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരൻ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കമെന്നും കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ല, ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നടി കോടതിയെ അറിയിച്ചു.
ബാറിൽ നിന്ന് വിട്ട ശേഷവും പരാതിക്കാരൻ മറ്റൊരു കാറിൽ പിന്തുടർന്ന് തടഞ്ഞു. പരാതിക്കാരൻ ബിയർ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി ആർ മേനോൻ ജാമ്യാപേക്ഷയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്