കണ്ണൂർ: വീട് പാലുകാച്ചലിന് ചെങ്കൽ ക്വാറി ഉടമയിൽ നിന്ന് പാരിതോഷികമായി ഫ്രിഡ്ജ് വാങ്ങിയെന്ന കേസിൽ കണ്ണവം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി. കണ്ണവം എസ്‌ഐ ഷഫാത്ത് മുബാറകിനെയാണ് സ്ഥലം മാറ്റിയത്.
ചൊക്ലി പൊലീസ് സ്റ്റേഷനിലേക്കാണ് ഷഫാത്തിനെ സ്ഥലം മാറ്റിയത്. പുതുതായി നിർമിച്ച വീട്ടിലെ പാലുകാച്ചൽ ചടങ്ങിൽ പ്രദേശത്തെ നിരവധിപേരെ ഇയാൾ ക്ഷണിച്ചിരുന്നു.
ക്ഷണം സ്വീകരിച്ചെത്തിയ ചെങ്കൽ ക്വാറി ഉടമ ഫ്രിഡ്ജ് സമ്മാനിക്കുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാണ് സ്ഥലം മാറ്റിയത്.
വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫ്രിഡ്ജിന്റെ സീരിയൽ നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് തലശ്ശേരിയിലെ കടയിൽനിന്ന് ഒരു ചെങ്കൽ ക്വാറി ഉടമയാണ് വാങ്ങി നൽകിയതെന്ന് വിജിലൻസ് മനസ്സിലാക്കി.
വിജിലൻസ് അന്വേഷണം നടക്കുന്നതായി മനസ്സിലാക്കിയ പൊലീസുകാരൻ, വ്യാഴാഴ്ച ക്വാറി ഉടമയ്ക്ക് ഗൂഗിൾ പേ വഴി പണം നൽകി രക്ഷപ്പെടാൻ ശ്രമിച്ചതായും കണ്ടെത്തി. ഈ പണമിടപാടും വിജിലൻസ് തെളിവായി എടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
