നിക്ഷേപകന്റെ ആത്മഹത്യയ്ക്ക് പിന്നാലെ നടപടി; കടത്തനാട് സഹകരണ സൊസൈറ്റിയിൽ ക്രൈംബ്രാഞ്ച് പരിശോധന

JUNE 3, 2026, 6:14 AM

കോഴിക്കോട്: നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതിനെ തുടർന്ന് നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി വടകരയിലെ കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിൽ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി.

പാർക്ക് റോഡിലുള്ള സൊസൈറ്റി ഓഫീസിൽ രേഖകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഒരു നിക്ഷേപകൻ മുൻ പ്രസിഡന്റ്‌യുടെ വസതിയിലെത്തി ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തിന് മുൻപ് സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ഇയാൾ പരാതി നൽകിയിരുന്നതായും തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

vachakam
vachakam
vachakam

സഹകരണ വകുപ്പിന്റെ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക കൃത്യമായ രേഖകളില്ലാതെ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായും അക്കൗണ്ടുകളിൽ ക്രമക്കേടുകൾ നടന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സൊസൈറ്റിയുടെ മുൻ ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി രേഖകൾ വിശദമായി പരിശോധിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

നിക്ഷേപകരുടെ പരാതികളും സൊസൈറ്റിയുടെ സാമ്പത്തിക രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam