മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച കേസില്‍ പൊലീസുകാരനെതിരെ നടപടി. സംഭവത്തില്‍ നൗഷാദ് എന്ന പൊലീസുദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം വാഹന പരിശോധനയ്ക്കിടെ ആണ് ഇയാൾ ഡ്രൈവറുടെ മുഖത്തടിച്ചത്. അടിയേറ്റ ജാഫര്‍ എന്നയാൾ എസ്പിക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് നടപടി ഉണ്ടായത്. പൊലീസുദ്യോഗസ്ഥന്‍ യുവാവിന്‍റെ മുഖത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
എന്നാൽ സംഭവത്തിന് ശേഷം ഇന്നലെ ജാഫറിനെ സ്റ്റേഷനിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. പൊതുമധ്യത്തില്‍ അപമര്യദമായി പെരുമാറി, യുവാവില്‍ നിന്ന് പരാതി ഇല്ലെന്ന് എഴുതി വാങ്ങിയത് അധികാര ദുര്‍വിനിയോഗമാണ്, സേനയ്ക്ക് അവമതിപ്പുണ്ടാക്കി എന്നീ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നൗഷാദിനെ സസ്പെന്‍റ് ചെയ്തത് എന്നാണ് പുറത്ത് വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
