കോട്ടയം: മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി മരിച്ചനിലയിൽ. മുണ്ടക്കയം കരിനിലം സ്വദേശി പ്രദീപ്കുമാറാണ് ഭാര്യ സൗമ്യ, അമ്മ ബീന എന്നിവരെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്.
അതേസമയം നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഓടിരക്ഷപ്പെട്ട പ്രതിയെ ആണ് അഞ്ച് കിലോമീറ്റർ അകലെ, റബ്ബർ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ പതിനൊന്നരക്ക് ശേഷമാണ് പ്രദീപ്കുമാർ, സൗമ്യയും ബീനയും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയത്. തുടർന്ന് ഇയാൾ കയ്യിൽ കരുതിയ വാൾ ഉപയോഗിച്ച് സൗമ്യയുടെ തലയിൽ ആഞ്ഞുവെട്ടി. തടയാൻ ശ്രമിച്ച സൗമ്യയുടെ അമ്മ ബീനയെയും ആക്രമിച്ചു. നിലവിളി കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയതോടെ പ്രദീപ്കുമാർ വീട്ടിൽ നിന്ന് ഇറങ്ങിയോടി. പ്രദീപിനായി മുണ്ടക്കയം പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ആണ് റബ്ബർ തോട്ടത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്