വീട്ടിലെത്തിയ പൊലീസുകാരെ നായയെ കൊണ്ട് ആക്രമിച്ച് ക്രിമിനൽ കേസ് പ്രതി പിടിയിൽ 

JUNE 13, 2025, 8:27 PM

കൊല്ലം: പൊലീസുകാരെ വളർത്തു നായയെ കൊണ്ട് ആക്രമിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. കുണ്ടറ പടപ്പക്കര സ്വദേശി ജിജേഷ് ആണ് പിടിയിലായത്.

മറ്റൊരു കേസിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കാനെത്തിയപ്പോഴായിരുന്നു നായയെ വിട്ടുള്ള ആക്രമണം.

നായയുടെ ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസറുടെ കാലിന് പരിക്കേറ്റു. വിവരം അറിഞ്ഞ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി.

vachakam
vachakam
vachakam

സാഹസികമായാണ് ജിജേഷിനെ കസ്റ്റഡിയിൽ എടുത്തത്. 12ഓളം ക്രമിനൽ കേസുകളിൽ പ്രതിയാണ് ജിജേഷെന്ന് പൊലീസ് അറിയിച്ചു. കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, മൃഗത്തെ കൊണ്ട് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജിജേഷിനെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സമീപവാസിയെ മർദ്ദിച്ച കേസിൽ പ്രതിയായ പടപ്പക്കര സ്വദേശി ജിജേഷിനെ പിടികൂടാൻ എത്തിയതായിരുന്നു കുണ്ടറ സബ് ഇൻസ്പെക്ടർ സച്ചിൻ ലാലും സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തും. മദ്യലഹരിയിൽ ആയിരുന്ന ജിജേഷ് പൊലീസുകാരെ ആക്രമിച്ചു. കൈയ്യാങ്കളിക്കിടെ നിലത്തുവീണ പ്രതി എസ്ഐയുടെ കാലിൽ കടിച്ചു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വളർത്തുനായയെ കൊണ്ട് ജിജേഷ് ശ്രീജിത്തിനെ ആക്രമിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam