'അവള്‍ അങ്ങനെ ആരേയും ഉപദ്രവിക്കില്ല,ഗൂഡാലോചനയാണിത്'; മൈനാഗപ്പള്ളി കൊലപാതകത്തില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ പിന്തുണച്ച്‌ യുവതിയുടെ അമ്മ

SEPTEMBER 18, 2024, 3:41 PM

 കൊല്ലം: മൈനാഗപ്പള്ളി കൊലപാതകത്തില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ പിന്തുണച്ച്‌ യുവതിയുടെ അമ്മ സുരഭി രംഗത്ത്. ശ്രീക്കുട്ടി നിരപരാധിയാണെന്നും, ആരെയും ഉപദ്രവിക്കാത്ത പ്രകൃതമാണെന്നും ആണ് സുരഭി പ്രതികരിച്ചത്. ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍ അജ്‌മലും ശ്രീക്കുട്ടിയുടെ ആദ്യ ഭർത്താവായ സോണിയുമാണെന്നും ഇവർ ആരോപണം ഉന്നയിക്കുന്നു.

''ആ കുട്ടി നിരപരാധിയാണ്. അവള്‍ അങ്ങനെ ആരേയും ഉപദ്രവിക്കില്ല, ആരുടേയും വണ്ടിയില്‍ കയറില്ല. മോളുടെ ആഭരണങ്ങളെല്ലാം അവൻ ഊരിയെടുത്തിരിക്കുകയാണ്. മയക്കുമരുന്ന് വല്ലതും കൊടുത്ത് എടുത്തോയെന്ന് സംശയമുണ്ട്. അവള്‍ക്കുണ്ടായിരുന്ന രണ്ട് വണ്ടിയും അവൻ അപഹരിച്ചുകൊണ്ടുപോയി. ഇതിന് പിന്നില്‍ ശ്രീക്കുട്ടിയുടെ ആദ്യ ഭർത്താവായിരുന്ന സോണി എന്ന പറയുന്നയാളുണ്ട്. എന്റെ കൊച്ചിനെ അകത്താക്കാൻ വേണ്ടി സോണിയും അജ്‌മലും ചേർന്ന് നടത്തിയ ഗൂഡാലോചനയാണിത്' എന്നാണ് ഇവർ പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam