തൊടുപുഴ: ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തെരഞ്ഞെടുപ്പിൽ മത്സരിക്കും.
ആറാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായിരുന്ന സോയിമോൻ സണ്ണിയാണ് മത്സരത്തിനിറങ്ങുന്നത്.
യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയായിരുന്നു കേസിലെ ഒന്നാം പ്രതി. എഞ്ചിനീയറിങ് കോളേജിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഒരു മണിക്ക് പോളിങ് കഴിഞ്ഞ ശേഷം കുട്ടികൾ ഉച്ചഭക്ഷണത്തിന് പിരിയുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാം വാർഡ് അട്ടിക്കുളത്തുനിന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി സോയിമോൻ മത്സരിക്കുക. നിലവിൽ നാലാം വാർഡിലെ യുഡിഎഫ് മെമ്പറാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
