കൊച്ചി: കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. ഇന്നലെ രാത്രിയാണ് കളമശ്ശേരി പൊലീസിന് പരാതി ലഭിക്കുന്നത്.
മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതി മറയൂർ പൊലീസിന്റെ പിടിയിലായത്. തൊട്ടടുത്ത വീട്ടിലെ യുവാവാണ് കുട്ടിയെ ഉപദ്രവിച്ചത്.
ഈ കുടുംബവുമായി പരിചയമുളള യുവാവാണ് ഇയാള്‍. ഇവരുടെ വീട്ടിൽ വെച്ചും സ്വന്തം വീട്ടിൽ വെച്ചും കുഞ്ഞിനെ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
