കൊയിലാണ്ടി ദേശീയ പാതയിൽ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്  

NOVEMBER 26, 2025, 11:57 PM

കോഴിക്കോട്: കൊയിലാണ്ടിയില്‍ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ വീട്ടമ്മ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ സ്വദേശിനി ഓമനയാണ് മരിച്ചത്. 

ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. മട്ടന്നൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. 

എന്നാൽ മെഡിക്കല്‍ കോളേജിലെത്തും മുൻപ് വഴിമധ്യേ ഓമനയുടെ മരണം സംഭവിച്ചു. ഇവരുടെ ബന്ധുക്കളായ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam