തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ബൈക്കോടിച്ചിരുന്ന മരിയനാട് ആറാട്ട്മുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്.
പുലർച്ചെ നാലരയോടെ തീരദേശ പാതയിലെ പുത്തൻതോപ്പ് അണക്കപ്പിള്ള ജംഗ്ഷനിൽ ആയിരുന്നു അപകടം നടന്നത്.തുമ്പ ഭാഗത്തേക്ക് വന്ന ബൈക്കും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോയും ആണ് കൂട്ടിയിടിച്ചത്.
ഓട്ടോ ഡ്രൈവർ ആക്കുളം തുറുവിക്കൽ സ്വദേശിയായ ഷാജുകുമാറിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഷോണിന്റെ ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
