തൃശൂർ: ഇന്ന് പുലർച്ചെ മൂന്നുമണിക്ക് കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
അപകടത്തിൽ ഇന്നോവ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നു ഏറെ പാടുപെട്ടാണ് ട്രെയിലർ ലോറിയുടെ മുൻഭാഗത്ത് നിന്നും ഇന്നോവ വലിച്ചെടുത്തത്.
അഞ്ചുപേരുടെ നില ഗുരുതരമാണ്. ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്.
രണ്ടു സ്ത്രീകളും 4 പുരുഷന്മാരും അടക്കം കാറിൽ ആറു പേരാണ് ഉണ്ടായിരുന്നത്.
കോട്ടയം സ്വദേശിയായ ജോൺ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്