കാസർകോട്: മൗവ്വലിൽ വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് പന്തലിന് തീപിടിച്ചതായി റിപ്പോർട്ട്. കല്യാണ വീട്ടിന് മുന്നിൽ വരന്റെ കുടുംബം എത്തിയപ്പോൾ പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി പന്തലിലേക്ക് വീണ് അപകടം സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
നിമിഷങ്ങൾക്കുള്ളിൽ പന്തലിൽ തീ പടർന്ന് ഏകദേശം പത്ത് അടി ഉയരത്തിൽ ജ്വാല ഉയർന്നു. സംഭവസമയത്ത് നൂറുകണക്കിന് ആളുകൾ പന്തലിനടിയിലും സമീപത്തുമായി ഉണ്ടായിരുന്നതായി വിവരങ്ങൾ.
എന്നാൽ നാട്ടുകാർ ചേർന്ന് വേഗത്തിൽ തീയണച്ചതോടെ വലിയ ദുരന്തം ഒഴിവായി. മീത്തൽ മൗവ്വൽ സ്വദേശിയായ ഇബ്രാഹിമിന്റെ മകളുടെ വിവാഹവീട്ടിലാണ് സംഭവം നടന്നത്.
അലങ്കാരസാധനങ്ങളിലേക്കാണ് ആദ്യം തീപിടിത്തം വ്യാപിച്ചത്. വലിയ അപകടമായി മാറാനിരുന്ന സംഭവത്തിൽ സമയോചിതമായ ഇടപെടലാണ് രക്ഷയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
