പുന്നയൂർക്കുളത്തിന്റെ സാഹിത്യ -സാംസ്‌കാരിക പാരമ്പര്യം നിലനിർത്താനും പുന്നയൂർക്കുളത്തും പരിസരത്തും ഉളള എഴുത്തുകാരേയും യുവ എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുവാനുമായി രൂപംകൊണ്ടതാണ് പുന്നയൂർക്കുളം സാഹിത്യ സമിതി.
സമിതിയുടെ നാലാം വാർഷികം വ്യവസായ മന്ത്രി പി. രാജീവ് ഉദ്്ഘാടനം ചെയ്തു.
വിശ്വസാഹിത്യകാരി കമലാസുറയ്യ എന്ന മാധവിക്കുട്ടിയുടെ സ്മരണയ്ക്കായി പുന്നയൂർക്കുളം സാഹിത്യസമിതി ഏർപ്പെടുത്തിയ രണ്ടാമത്തെ പുരസ്‌കാരത്തിനു പ്രശസ്ത സാഹിത്യകാരൻ സുഭാഷ്ചന്ദ്രൻ അർഹനായി.
പുന്നയൂർക്കുളത്തെ പി.എം. പാലസിൽ വച്ച്, സുഭാഷ്ചന്ദ്രന് മന്ത്രി പുരസ്‌കാരം കൈമാറി. സാഹിത്യ സമിതി പ്രസിഡന്റ് ഉമ്മർ അറക്കൽ അദ്ധ്യക്ഷനായ വേദിയിൽ, മന്ത്രി രാജീവ് സ്ഥാപക പ്രസിഡന്റ് അബ്ദുൾ പുന്നയൂർക്കുളത്തിനെ പൊന്നാട അണിയിച്ചു ആദരിച്ചു.
രാജേഷ് കടാമ്പുളളി സ്വാഗതം ആശംസിച്ചു. നിരൂപകൻ കെ.വി. സജയ് മുഖ്യപ്രഭാഷണം
നടത്തി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, കെ.ബി. സുകുമാരൻ, പി.ഗോപാലൻ, മുഹമ്മദ് ജിഷാർ, ബാഹുലേയൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷാജൻ വാഴപ്പുളളി കൃതജ്ഞത പ്രകാശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്