തിരുവനന്തപുരം : വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു.കൊല്ലം ഈസ്റ്റ് കല്ലട തെക്കേമുറി സ്വദേശി അമലാണ് (24)കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്.സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ സുരേഷ്, രാജേഷ്, അജിത് എന്നിവരെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
വർക്കല കണ്ണമ്പയിൽ വച്ച് കഴിഞ്ഞ പതിനാലിനാണ് സംഭവം നടന്നത്.കണ്ണമ്പ സ്വദേശിയായ പെൺകുട്ടിയും അമലിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അവസാനിച്ചതോടെ അമലും സുഹൃത്തിൻ്റെ ബന്ധുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.സംസാരത്തിനിടയിൽ പെൺകുട്ടിയുടെ പിതാവ് സുഹൃത്തിൻ്റെ ബന്ധുക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു.തുടർന്ന് ഇതിനിടെ കാമുകന്റെ സുഹൃത്തായ അമലിന് അടിയേല്‍ക്കുകയായിരുന്നു.അന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ അമൽ പിറ്റേന്ന് രാവിലെ രക്തം ഛർദ്ദിച്ചു. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചിരുന്നു. തടിപ്പണിക്കാരാനായ ഇയാൾ തെങ്ങിൽ നിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതരോട് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടയിൽ ആരോഗ്യനില വഷളായതോടെ അമൽ ഇന്നലെ മരിച്ചു.
പിന്നീട് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വര്‍ക്കലയില്‍ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കൾ പറഞ്ഞത്.തുടർന്നാണ് വര്‍ക്കല പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്