തൃശൂർ: അത്താണി കുറ്റിയങ്കാവ് ക്ഷേത്രത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ട്രെയിനിടിച്ച് മരിച്ചതെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇതുവഴി കടന്നുപോയ ട്രെയിനിലെ ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മരിച്ചയാൾക്ക് 30നും 40നും ഇടയിൽ പ്രായമുണ്ടെന്നാണ് വിവരം.
അതേസമയം ഇയാൾ ഇതര സംസ്ഥാനക്കാരനാണെന്നും സംശയമുണ്ട്. വടക്കാഞ്ചേരി എസ് ഐ പി.വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്