കോഴിക്കോട് താമരശ്ശേരി ചുരത്തിന് മുകളിൽ നിന്നും യുവാവ് ചാടിയതായി റിപ്പോർട്ട്. വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ആണ് കാറിൽ എത്തിയ യുവാവ് ഓടി ഒൻപതാം വളവിന് മുകളിൽനിന്നു താഴേക്ക് ചാടിയത്. യുവാവിനായി തിരച്ചിൽ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം മലപ്പുറം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറിൽനിന്നു മയക്കുമരുന്ന് കണ്ടെത്തിയതായി സൂചനകൾ പുറത്തു വരുന്നുണ്ട്. പോലീസും ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്