ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കാർ ഇടിച്ചു; മരടിൽ യുവാവിന് ദാരുണാന്ത്യം

JUNE 24, 2026, 10:23 PM

കൊച്ചി: മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ റോഡ് മുറിച്ച് കടക്കവെ കാർ ഇടിച്ച് യുവാവ് മരിച്ചു. അയിനി ക്ഷേത്രത്തിന് സമീപം കച്ചേരിപ്പറമ്പ് ലെയിനിൽ ദേവി കൃപയിൽ ബാലസുബ്രഹ്മണ്യന്റെ മകൻ ബി. ആകാശ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഫോറം മാളിന് മുന്നിലായിരുന്നു അപകടം.

ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കുണ്ടന്നൂർ ഭാഗത്ത് നിന്ന് വൈറ്റിലയിലേക്ക് വന്ന കാർ ആകാശിനെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആകാശിന്റെ മാതാവ് രാജി, സഹോദരി അക്ഷയ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam