ആലപ്പുഴയിൽ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

MAY 16, 2026, 2:04 AM

ആലപ്പുഴ: ജില്ലയിൽ മഴയെ തുടർന്നുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് സ്വദേശിയായ ബോബച്ചൻ തങ്കച്ചനാണ് മരിച്ചത്. ഇന്നലെ രാത്രി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വഴിയിലൂടെ പോകുന്നതിനിടെ കാൽ വഴുതി ഓടയിലെ മലിനജലത്തിലേക്ക് വീണതായാണ് പ്രാഥമിക നിഗമനം.

സംഭവം രാത്രി ആരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് രാവിലെ നാട്ടുകാർ ഓടയിൽ മൃതദേഹം കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

ബോബച്ചൻ ഓടയിൽ വീണ വിവരം രാത്രിയിൽ ആരും അറിഞ്ഞിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മഴ ശക്തമായ സാഹചര്യത്തിൽ വെള്ളക്കെട്ടുകളും തുറന്ന ഓടകളും അപകടഭീഷണിയാകുന്നുവെന്ന ആശങ്കയും നാട്ടുകാർ ഉയർത്തുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam