പത്തനംതിട്ട: ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നതായി റിപ്പോർട്ട്. പത്തനംതിട്ട വെച്ചൂച്ചിറയില്‍ ആണ് ദാരുണ സംഭവം ഉണ്ടായത്. വെച്ചൂച്ചിറ സ്വദേശിനി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. 54 വയസായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്നു സുനില്‍ എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഭാര്യയുമായി പിരിയാന്‍ കാരണം അമ്മ ഉഷാമണിയാണെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്. ഉച്ചയോടെ വീട്ടിലെത്തിയ സുനില്‍, ഉഷാറാണിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് കയ്യാങ്കളിയിലേക്ക് മാറുകയും സ്ഥത്തുണ്ടായിരുന്ന മണ്‍വെട്ടി ഉപയോഗിച്ച് ഇയാള്‍ ഉഷാമണിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മരുമകന്‍ സുനിലിനെ(38) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്