ഛര്‍ദിയെ തുടർന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് വടകരയിലാണ് സംഭവം ഉണ്ടായത്. വടകര കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശന്‍റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകൾ ഇവ ആണ് മരിച്ചത്.
ഛര്‍ദിച്ചശേഷം കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് പുറത്തു വരുന്ന വിവരം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്