പാലക്കാട്: പാലക്കാട് ഊഞ്ഞാല് ആടുന്നതിനിടെ ബനിയന് കഴുത്തില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന് അഭിനവ് ആണ് മരിച്ചത്.
ഇന്ന് രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്.വീടിന്റെ സിറ്റൗട്ടിലെ ഊഞ്ഞാല് കയറില്‍ പിടിച്ച് ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സംഭവ സമയം വീട്ടില്‍ കുട്ടി ഒറ്റയ്ക്കായിരുന്നുവെന്നാണ് ലഭ്യമായ വിവരം.തുടർന്ന്, ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂര്‍ കോടാലിയില്‍ എട്ട് വയസുകാരന് പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി
കനത്ത വേനൽ ചൂടിൽ കുട്ടികളെ നിർബന്ധിച്ച് അംഗനവാടികളിൽ ഇരുത്തേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ
ലഹരിയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഫാത്തിമ നസ്റിൻ പിടിയിൽ
മുണ്ടത്തിക്കോട് അപകടം: ഇന്ന് ലഭിച്ചത് 10 ശരീര ഭാഗങ്ങൾ