കൂത്താട്ടുകുളം: സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനിടെ വീശിയ ശക്തമായ കാറ്റില്‍ ഓഡിറ്റോറിയത്തിന്റെ ഷീറ്റുകള്‍ പറന്നിളകിയതില്‍ രോഷാകുലനായി മന്ത്രി വി ശിവൻകുട്ടി. തിരുമാറാടി ഗവ. സ്‌കൂളിലാണ് സംഭവം ഉണ്ടായത്.
അതേസമയം ഷീറ്റ് എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ ഒന്നാം പ്രതിയായിരിക്കുമെന്ന് മന്ത്രി വേദിയില്‍ തന്നെ വ്യക്തമാക്കി. തൊട്ടടുത്ത സ്‌കൂളില്‍ എച്ച് എം സസ്‌പെന്‍ഷനിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മാനേജ്‌മെന്റിനെ പിരിച്ചുവിട്ട ചരിത്രം ഓര്‍മ്മിപ്പിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. തേവലക്കര സ്‌കൂളിലെ നടപടി സൂചിപ്പിച്ചായിരുന്നു മന്ത്രി മുന്നറിയിപ്പ് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
