പാലക്കാട്: കേരളത്തെ അമ്പരപ്പിച്ച പോത്തുണ്ടി കൊപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പ്രഖ്യാപിക്കും. ജഡ്ജിയുടെ ആരോഗ്യപ്രശ്‌നം മൂലം മാറ്റിവെച്ച വിധിപ്രസ്താവമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് നിയമം നല്‍കുന്ന മറുപടി എന്തെന്നറിയാന്‍ കാത്തിരിക്കുകയാണ് പൊതുസമൂഹം.
2019 ല്‍ സജിത എന്ന വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയതോടെയാണ് ചെന്താമരയുടെ കൊലപാതക പരമ്പരയ്ക്ക് തുടക്കമാകുന്നത്. തന്റെ കുടുംബജീവിതം തകര്‍ത്തത് സജിതയാണെന്ന തെറ്റായ ധാരണയിലായിരുന്നു ആ അക്രമം. ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം ഭീഷണി മുഴക്കിയ പ്രതി, 2025 ജനുവരിയില്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ആദ്യ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് ഈ ഇരട്ടക്കൊലപാതക കേസില്‍ പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
