തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു. കർണാടക സ്വദേശി കിഷോർ കുമാർ ഗൗഡയാണ് (25) മരിച്ചത്.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്.ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോകുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു.
രാത്രി ഒരു മണിക്ക് നടന്ന സംഭവം മൂന്നു മണിയോടുകൂടിയാണ് പുറത്തിറഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
2025 പി എച്ച് ഡി ബാച്ച് വിദ്യാർത്ഥിയാണ് മരിച്ച കിഷോർ കുമാർ ഗൗഡ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
