കൊല്ലം: കൊല്ലത്ത് ബൈക്കിന് കുറുകെ പാട്ടി ചാടി ഉണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. അപകടത്തിൽ തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം അനൂപിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേ നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥ്‌ഥനാണ് മരിച്ച അനൂപ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ