ഇടുക്കി: മുംബൈ സ്വദേശിയായ ജാന്‍വി മൂന്നാറില്‍ നേരിട്ട ദുരനുഭവം ചര്‍ച്ചയായിരുന്നു. ഇത് വിനോദസഞ്ചാര മേഖലയെ ബാധിച്ചതോടെയാണ് അടിയന്തര നടപടികളിലേക്ക് ഗവണ്മെന്റ് കടന്നിരുന്നു. ഇതിന് പിന്നാലെ മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താമെന്ന് വ്യക്തമാക്കി ജില്ലാ കളക്ടര്‍. മൂന്നാറില്‍ ടാക്‌സികളെയും ഓഫ് റോഡ് ജീപ്പുകളെയും നിയന്ത്രിക്കാന്‍ അടിയന്തര യോഗം ചേരും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം വിനോദസഞ്ചാരികളെ ആക്രമിച്ച ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കാനും നടപടികള്‍ ആരംഭിച്ചു. അതിനിടെ പ്രതികള്‍ക്ക് പരസ്യ പിന്തുണയുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ബിജെപി മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
