കോതമംഗലം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു 

NOVEMBER 6, 2025, 6:10 AM

കോതമംഗലം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചതായി റിപ്പോർട്ട്. എംസി റോഡിൽ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.

അതേസമയം ഓടിക്കൊണ്ടിരുന്ന ബസിൽ ഗിയർ മാറുന്ന സമയത്ത് കൈയിൽ ചൂടടിച്ചതിനെ തുടർന്ന് ഡ്രൈവർ നടത്തിയ പരിശോധനയിലാണ് വണ്ടിയിൽ തീ പിടിച്ചതായി മനസ്സിലാക്കിയത്. ബസ്സിൽ ഉണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ച് തീ കെടുത്തി. കൃത്യസമയത്ത് കണ്ടതിനാൽ വൻ അപകടമാണ് ഒഴിവായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam