തൃശൂർ: പെരുമ്പിലാവിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി മുത്തു ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കാവലിനിടെയാണ് ഓടി രക്ഷപ്പെട്ടത്.
ആറു വയസും ഏഴ് വയസും പ്രായമുള്ള സ്വന്തം മക്കൾക്ക് വിഷം നൽകിയ ശേഷമാണ് മുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സുരക്ഷയ്ക്കായി രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെ (CPO) നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാൽ ചികിത്സയ്ക്കിടെ മുത്തു ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
