കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടുന്ന ബസിന് തീപിടിച്ചു.ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യബസിനാണ് തീ പിടിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.15 ഓടെയാണ് സംഭവം.ഓടുന്ന ബസിൽ തീ ആളി പടരുകയായിരുന്നു.യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടർന്ന് അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് എത്തിയെങ്കിലും ബസ്സ് മുഴുവനായി കത്തി നശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
