ആലപ്പുഴ: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്‌പാൻ തകർന്ന് തൊഴിലാളികൾ വെള്ളത്തിൽ വീണതായി റിപ്പോർട്ട്. ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ സ്‌പാൻ ആണ് തകർന്ന് വീണത്. ഏഴ് തൊഴിലാളികൾ വെള്ളത്തിൽ വീണു.
എന്നാൽ ഇതിൽ രണ്ടുപേരെ കാണാനില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മറ്റുള്ളവർ നീന്തി കരയ്‌ക്കെത്തിയിരുന്നു. കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
