കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കടയ്ക്കൽ സ്വദേശിനിയായ 62 കാരിക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.ആരോഗ്യാവസ്ഥ മോശമായി തന്നെ തുടർന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗാവസ്ഥ കണ്ടെത്തിയത്.നിലവിൽ വയോധിക മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ഈ മാസം ഇതുവരെ 20 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.അതേസമയം,ഇന്നലെ മാത്രം 4 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്