വാട്സാപ്പ് പ്രണയം; 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി,19കാരൻ പിടിയിൽ

JUNE 19, 2025, 12:25 AM

പെരുനാട്: പതിനേഴുകാരിയെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പീരുമേട് തോട്ടപ്പുര കൊടിയകുളങ്ങര വീട്ടിൽ അഭിറാം (19) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.

പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് യുവാവിനെ വാട്സ്ആപ്പിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പലപ്പോഴായി നേരിൽ കണ്ടു.

റാന്നിയിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന അഭിറാം ഈ വർഷം ഫെബ്രുവരിയിൽ ഇഷ്ടമാണെന്നും ഒരുമിച്ച്‌ ജീവിക്കാമെന്നും പറഞ്ഞ് ഇയാളുടെ പുതിയ വീടിന്റെ പണി നടക്കുന്നിടത്ത് പെൺകുട്ടിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഇൻസ്പെക്ടർ ജി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പ്രതിയെ റാന്നിയിൽ നിന്ന് പിടികൂടി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam