'ജീവിത ഇന്നിങ്സ് സന്തോഷത്തോടെ പൂര്‍ത്തിയാക്കൂ'; ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച 91 കാരന് ജാമ്യം നല്‍കി കോടതി

APRIL 11, 2025, 9:28 PM

കൊച്ചി: 88 കാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച 91 കാരനായ ഭര്‍ത്താവിന് ജാമ്യം. അവസാന നാളുകളില്‍ ഭാര്യ മാത്രമേ ഉണ്ടാകൂ എന്നും അനുവദിച്ച് ഹൈക്കോടതി ഓര്‍മിപ്പിച്ചു. ഇരുവരും ഒരുമിച്ച ജീവിത ഇന്നിങ്സ് സന്തോഷത്തോടെ പൂര്‍ത്തിയാക്കൂ എന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ജാമ്യ ഉത്തരവ് പുറപ്പെടുവിക്കവെ പറഞ്ഞു.

ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് നിരന്തരം ബുദ്ധിമുട്ടിച്ചതിന്റെ പേരിലാണ് 91 കാരന്‍ ഭാര്യയെ കത്തിയ്ക്ക് കുത്തി പരിക്കേല്‍പ്പിച്ചത്. ഇതിന് വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഹര്‍ജിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മാര്‍ച്ച് 21 മുതല്‍ 91 കാരന്‍ ജയിലിലാണ്. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഭാര്യയാണ് തന്റെ കരുത്തെന്നും ഹര്‍ജിക്കാരനും ഭര്‍ത്താവാണ് തന്റെ ശക്തിയെന്ന് ഭാര്യയും മനസിലാക്കണമെന്ന് കോടതി പറഞ്ഞു. പ്രായം ഇരുവരുടേയും സ്നേഹത്തിന്റെ മാറ്റുകൂട്ടിയതിനാലാണ് ഭര്‍ത്താവിനെ നിരന്തരം നിരീക്ഷിക്കുന്നത്. അതാണ് സംശയത്തിലേയ്ക്ക് എത്തിച്ചത്. എന്‍.എന്‍ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു. 50,000 രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam