തിരുവനന്തപുരം: 2025-ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരിക്കുന്നത് 75,644 സ്ഥാനാർത്ഥികൾ. 39,609 സ്ത്രീകളും, 36,034 പുരുഷൻമാരും, ഒരു ട്രാൻസ്‌ജെൻഡറും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് വാർഡിലാണ് ട്രാൻസ്ജെൻഡർ മത്സരിക്കുന്നത്.
ശരാശരി സ്ത്രീ സ്ഥാനാർത്ഥി പ്രാതിനിധ്യം 52.36% ആണ്. കൊല്ലം (55.26%), ആലപ്പുഴ (54.62%), പത്തനംതിട്ട (53.82%), കോട്ടയം (53.47%), തൃശ്ശൂർ (53.28%), എറണാകുളം (53.12%), വയനാട് (52.59%), തിരുവനന്തപുരം (52.58%), കോഴിക്കോട് (52.56%) എന്നീ ജില്ലകളാണ് വനിതാ സ്ഥാനാർത്ഥി പ്രാതിനിധ്യത്തിൽ മുന്നിൽ.
ഗ്രാമപഞ്ചായത്ത് തലത്തിൽ 29,262 സ്ത്രീ സ്ഥാനാർത്ഥികളും 26,168 പുരുഷ സ്ഥാനാർത്ഥികളും ഉണ്ട്. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 3,583 സ്ത്രീകളും 3,525 പുരുഷൻമാരും മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 672 പുരുഷൻമാരും 602 സ്ത്രീകളുമാണ് സ്ഥാനാർത്ഥികളായുള്ളത്. മുനിസിപ്പാലിറ്റികളിൽ 5,221 വനിതകളും 4,810 പുരുഷന്മാരും, കോർപ്പറേഷനുകളിൽ 941 സ്ത്രീകളും 859 പുരുഷന്മാരുമാണ് സ്ഥാനാർത്ഥികളായി മത്സരരംഗത്തുള്ളത്. വനിതാ സ്ഥാനാർത്ഥികളുടെ പ്രാതിനിധ്യം വിവിധ തലങ്ങളിൽ - ഗ്രാമപഞ്ചായത്ത് - 52.79%, ബ്ലോക്ക് പഞ്ചായത്ത് - 50.40%, ജില്ലാപഞ്ചായത്ത് - 47.21% , മുനിസിപ്പാലിറ്റി - 52.05 % , കോർപ്പറേഷൻ - 52.27% .
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 74,899 സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചത്. 38593 പുരുഷൻമാരും, 36305 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും. ഇത്തവണ 745 സ്ഥാനാർത്ഥികളുടെ വർദ്ധനയുണ്ട്. സ്ഥാനാർത്ഥികളിൽ സ്ത്രീകളുടെ പ്രാതിനിധ്യവും വർധിച്ചു. 2020-ലെ കണക്കുകൾ പ്രകാരം സ്ത്രീ സ്ഥാനാർത്ഥികളുടെ പ്രാതിനിധ്യം 48.45 ശതമാനമായിരുന്നപ്പോൾ 2025-ൽ അത് 52 ശതമാനത്തിനു മുകളിലായി.
ജില്ലാ പഞ്ചായത്ത് തലത്തിൽ പുരുഷ സ്ഥാനാർത്ഥികളാണ് രണ്ട് തവണയും മുന്നിൽ. 2020-ൽ പുരുഷന്മാർ 594 ആയപ്പോൾ 2025-ൽ ഇത് 672 ആയി ഉയർന്നു. സ്ത്രീകൾ 2020-ലെ 685ൽ നിന്ന് 2025-ൽ 602 ആയി കുറഞ്ഞു.
രണ്ട് തവണയും ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള ജില്ല മലപ്പുറമാണ്. 2020-ൽ 8,387 സ്ഥാനാർത്ഥികളും 2025-ൽ 8,381 സ്ഥാനാർത്ഥികളുമാണ് ഇവിടെയുള്ളത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളും രണ്ട് തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ മുന്നിലാണ്. അതേസമയം ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ള ജില്ല രണ്ടു തവണയും വയനാടാണ്. 2020-ൽ 1,857 പേർ, 2025-ൽ 1,968 പേരുമാണിവിടെ മത്സരത്തിനുള്ളത്.
2025 ലേയും 2020 ലേയും സ്ഥാനാർത്ഥികളുടെ വിശദ വിവരം ചുവടെ :
തദ്ദേശ തിരഞ്ഞെടുപ്പ് 2025- ആകെ സ്ഥാനാർത്ഥികൾ [ 75644 ]
ജില്ലാപഞ്ചായത്ത് ബ്ളോക്ക്പഞ്ചായത്ത ഗ്രാമപഞ്ചായത്ത് കോർപ്പറേഷൻ മുനിസിപ്പാലിറ്റി സ്ഥാനാർത്ഥികൾ ആകെ
ജില്ല സ്ത്രീ പുരുഷൻ ട്രാൻസ് സ്ത്രീ പുരുഷൻ സ്ത്രീ പുരുഷൻ സ്ത്രീ പുരുഷൻ സ്ത്രീ പുരുഷൻ സ്ത്രീ പുരുഷൻ ട്രാൻസ്
തിരുവനന്തപുരം 49 60 1 272 274 2487 2156 247 237 263 264 3318 2991 1 6310
കൊല്ലം 45 53 0 270 254 2450 1914 97 105 241 186 3103 2512 0 5615
പത്തനംതിട്ട 28 26 0 182 164 1465 1245 235 204 1910 1639 0 3549
ആലപ്പുഴ 37 43 0 269 246 2246 1823 395 336 2947 2448 0 5395
കോട്ടയം 47 36 0 237 252 2181 1851 361 320 2826 2459 0 5285
ഇടുക്കി 29 32 0 148 162 1254 1242 121 114 1552 1550 0 3102
എറണാകുളം 50 58 0 336 300 2579 2248 202 161 750 690 3917 3457 0 7374
തൃശ്ശൂർ 53 60 0 367 351 2861 2450 109 108 491 434 3881 3403 0 7284
പാലക്കാട് 58 60 0 314 318 2685 2505 406 380 3463 3263 0 6726
മലപ്പുറം 55 71 0 383 436 2888 3114 693 741 4019 4362 0 8381
കോഴിക്കോട് 50 61 0 312 292 2325 2099 176 150 463 400 3326 3002 0 6328
വയനാട് 31 27 0 97 92 745 657 162 157 1035 933 0 1968
കണ്ണൂർ 41 52 0 253 234 1970 1823 110 98 464 427 2838 2634 0 5472
കാസർഗോഡ് 29 33 0 143 150 1126 1041 176 157 1474 1381 0 2855
ആകെ 602 672 1 3583 3525 29262 26168 941 859 5221 4810 39609 36034 1 75644
തദ്ദേശ തിരഞ്ഞെടുപ്പ് 2020 - ആകെ സ്ഥാനാർത്ഥികൾ [ 74899 ]
ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് കോർപ്പറേഷൻ മുനിസിപ്പാലിറ്റി സ്ഥാനാർത്ഥികൾ
ജില്ല സ്ത്രീ പുരുഷൻ സ്ത്രീ പുരുഷൻ സ്ത്രീ പുരുഷൻ സ്ത്രീ പുരു ഷൻ ട്രാൻസ് സ്ത്രീ പുരു ഷൻ സ്ത്രീ പുരു ഷൻ ട്രാൻസ് ആകെ
തിരുവനന്ത
പുരം 52 45 257 266 2291 2482 279 277 0 243 273 3122 3343 0 6465
കൊല്ലം 57 50 249 279 2055 2357 116 115 0 206 239 2683 3040 0 5723
പത്തനംതിട്ട 34 26 155 187 1261 1542 - - - 235 259 1685 2014 0 3699
ആലപ്പുഴ 43 39 236 272 1833 2251 - - - 393 396 2505 2958 0 5463
കോട്ടയം 49 40 235 256 1953 2165 - - - 367 367 2604 2828 0 5432
ഇടുക്കി 31 29 163 174 1276 1319 - - - 118 124 1588 1646 0 3234
എറണാകുളം 55 50 304 307 2274 2450 197 203 0 693 722 3523 3732 0 7255
തൃശ്ശൂർ 55 52 323 366 2381 2649 122 108 0 468 496 3349 3671 0 7020
പാലക്കാട് 67 59 326 310 2459 2557 - - - 414 395 3266 3321 0 6587
മലപ്പുറം 82 63 455 384 3038 2841 - - - 815 709 4390 3997 0 8387
കോഴിക്കോട് 55 47 274 283 1959 2135 178 172 0 441 441 2907 3078 0 5985
വയനാട് 27 28 80 91 605 703 - - - 158 165 870 987 0 1857
കണ്ണൂർ 42 37 209 228 1691 1853 101 104 1 470 408 2513 2630 1 5144
കാസർഗോഡ് 36 29 126 137 974 1017 - - - 164 165 1300 1348 0 2648
ആകെ 685 594 3392 3540 26050 28321 993 979 1 5185 5159 36305 38593 1 74899
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ - 11 പേർ
സംസ്ഥാനത്തെ എല്ലാ വാർഡിലും ഒരു ബാലറ്റ് യൂണിറ്റ് മാത്രം
തിരുവനന്തപുരം കോർപ്പറേഷനിലെ പേട്ട വാർഡിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് - 11 പേർ. അതേസമയം, ഒറ്റ സ്ഥാനാർത്ഥി മാത്രം ഉണ്ടായിരുന്ന 16 വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളും, കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 6 വാർഡുകളും, മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളും കാസർഗോഡ് ജില്ലയിലെ മടിക്കൈ, മംഗൽപാടി ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡും ഉൾപ്പെടും.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ 10 ഉം കഴക്കൂട്ടം, ബീമാപള്ളി, കണ്ണമൂല, കൊച്ചി കോർപ്പറേഷനിലെ തൃക്കണാർവട്ടം വാർഡുകളിൽ 9 ഉം സ്ഥാനാർത്ഥികൾ വീതമുണ്ട്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള ഗ്രാമപഞ്ചായത്ത് വാർഡ് കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോളേജ് വാർഡാണ്, 9 സ്ഥാനാർത്ഥികൾ.
ഗ്രാമപഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് കണ്ണൂർ ജില്ലയിലെ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലാണ്, 102 പേർ. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത് കണ്ണൂർ ജില്ലയിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലുമാണ്, 25 പേർ.
ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലാണ് - 76 പേർ. എറണാകുളം ജില്ലയിലെ പള്ളുരുത്തി, ഇടുക്കി ജില്ലയിലെ ഇടുക്കി എന്നിവ സ്ഥാനാർത്ഥികൾ കുറവുള്ള ബ്ലോക്കു പഞ്ചായത്തുകളാണ്. ഈ രണ്ട് ബ്ലോക്കു പഞ്ചായത്തുകളിലേക്കും 36 സ്ഥാനാർത്ഥികൾ വീതം മാത്രമാണ് മത്സരിക്കുന്നത്.
ജില്ലാപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് 126 പേർ മത്സരിക്കുന്ന മലപ്പുറം ജില്ലാപഞ്ചായത്തിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലാപഞ്ചായത്തിലും - 54 പേർ.
21 വയസ്സ് പ്രായമുള്ള സ്ഥാനാർത്ഥികൾ 149 പേർ
25 വയസിൽ താഴെ പ്രായമുള്ള 1183 സ്ഥാനാർത്ഥികളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനഹിതം തേടുന്നത്. ഇതിൽ 917 സ്ത്രീകളും 266 പുരുഷൻമാരുമാണുള്ളത്. സംസ്ഥാനത്തെ ത്രിതലപഞ്ചായത്തുകളിലും, നഗരസഭ കോർപ്പറേഷനുകളിലും ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 75644 ആണ്. ഇതിന്റെ 1.56 % മാത്രമാണ് 25 വയസിൽ താഴെയുള്ള സ്ഥാനാർത്ഥികളുടെ എണ്ണം. ഇതിൽ തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതാ പ്രായമായ 21 വയസ് മാത്രമുള്ള 149 സ്ഥാനാർത്ഥികളും ഇത്തവണ മത്സരിക്കുന്നു. 130 സ്ത്രീകളും 19 പുരുഷൻമാരുമാണ് ഈ വിഭാഗത്തിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
