അമ്മയെ കൊലപ്പെടുത്തി ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിൽ പുറത്തിറങ്ങി സഹോദരനെയും കൊലപ്പെടുത്തി; 65 കാരന് വീണ്ടും ജീവപര്യന്തം

MARCH 24, 2026, 4:49 AM

പത്തനംതിട്ട: അമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിൽ പുറത്തിറങ്ങി സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്ക് വീണ്ടും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അടൂർ പന്നിവിഴ കോട്ടപ്പുറം സ്വദേശി പുതിയ വീട്ടിൽ മോഹനൻ ഉണ്ണിത്താൻ (65) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജി. ജയകൃഷ്ണൻ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും വിധിച്ചത്.

അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മുമ്പേ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു മോഹനൻ. 2005 നവംബറിലാണ് സംഭവം നടന്നത്.

തുടർന്ന് ശിക്ഷയ്ക്ക് ഇടയിൽ പരോളിൽ പുറത്തിറങ്ങിയ മോഹനൻ, സഹോദരനായ രഘു എന്നറിയപ്പെടുന്ന സതീഷ് കുമാറിനെ ഉലക്ക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2024 ജൂൺ 29നാണ് രണ്ടാമത്തെ കൊലപാതകം നടന്നത്.

vachakam
vachakam
vachakam

അടൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന ആർ. രാജീവ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ശ്യാം മുരളി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വിചാരണയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam