പാലക്കാട്: അജ്ഞാത ജീവി അഞ്ച് ആടുകളെ കടിച്ചു കൊന്നു. കുമരംപുത്തൂർ വട്ടമ്പലത്താണ് സംഭവം. വട്ടമ്പലം പാലാത്ത് ദേവസ്യാച്ചന്റെ 5 ആടുകളെയാണ് കിടിച്ചു കൊന്നത്.
5 ആടുകളും ഗർഭിണികളായിരുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബുധൻ രാത്രിയാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല.
ഒരു ആടിന്റെ തലയല്ലാത്ത ഭാഗമെല്ലാം തിന്നിട്ടുണ്ട്. ബാക്കിയുള്ളവയെ കടിച്ചു കൊലപ്പെടുത്തിയ നിലയിലാണ്.
ഏതോ വന്യമൃഗത്തിന്റെ ആക്രമണമെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. എന്നാൽ തെരുവുനായ്ക്കളെന്നാണ് വനം വകുപ്പ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
തെരുവുനായ്ക്കളാണ് ആക്രമിച്ചതെന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം കുറുനരിയോ ചെന്നായയോ ആണ് ആടുകളെ കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ദേവസ്യാച്ചന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
