തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം.
ഇക്കഴിഞ്ഞ ജൂലൈ 31നായിരുന്നു വള്ളം മറിഞ്ഞ് ഷിജിനെ കാണാതായത്. ഷിജിനെ കണ്ടെത്താൻ കഴിയാത്തതിനാൽ അന്നുമുതൽ മരിച്ചതായി കണക്കാക്കിയാണ് മുപ്പതാം ചരമദിനം നടത്തുന്നത്.
കടലിൽ വള്ളം മറിഞ്ഞാണ് ഷിജിനെ കാണാതായത്. ഷിജിനെ കണ്ടെത്താനാകാത്തതോടെ കുടുംബം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
എട്ട് ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതെയായതോടെയാണ് ഷിജിൻ്റെ ഭാര്യയും കുഞ്ഞും ബന്ധുക്കളും കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി ചടങ്ങ് നടത്തിയത്. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
