കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. ബംഗാൾ സ്വദേശികളായ ഡോള, പാർത്ഥഘോഷ്, ബിഗാഷ് എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
പത്ത് കിലോ കഞ്ചാവാണ് പിടികൂടിയത്. കലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബിഗാഷ്. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് എത്തിച്ചത്.
പിടിയിലായവർ സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്നും പിടിയിലായ ബിഗാഷിന്റെ അക്കൗണ്ട് വഴി കഴിഞ്ഞ നാലുദിവസത്തിനിടെ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
