'ആശ്വാസകിരണം' നിലച്ചിട്ട് 27 മാസം! കിടപ്പുരോഗികളെ നോക്കുന്നവരോടും കരുണയില്ല

JUNE 16, 2024, 6:02 AM

തിരുവനന്തപുരം: പരസഹായത്തോടെ മാത്രം ജീവിതം തള്ളിനീക്കുന്ന നിര്‍ദ്ധനരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് 27 മാസം. മാസങ്ങളായി അവര്‍ സര്‍ക്കാരിന്റെ ദയയ്ക്കായി കൈനീട്ടുന്നു. പ്രതിദിനം ഇരുപത് രൂപവച്ച് മാസം വെറും 600 രൂപയാണ് ആശ്വാസകിരണം പദ്ധതിയിലൂടെ അനുവദിക്കുന്നത്.

1.15 ലക്ഷം പേര്‍ക്കായി 12.5 കോടിയോളം രൂപയാണ് കുടിശിക. ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടതോടെ, 40 മാസ കുടിശികയില്‍ 13 മാസത്തേത് കഴിഞ്ഞ ഓണത്തിന് നല്‍കി. 7800 രൂപ വീതമാണ് കിട്ടിയത്. പിന്നീട് ഒരനക്കവും ഉണ്ടായില്ല.

കിടപ്പുരോഗികള്‍ക്ക് സഹായികള്‍ അനിവാര്യമായതിനാല്‍ അവര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് 2010 ല്‍ സാമൂഹ്യനീതി വകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതില്‍ നിന്ന്പരമാവധി ആള്‍ക്കാരെ ഒഴിവാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. 2018 ന് ശേഷം പുതിയ അപേക്ഷ സ്വീകരിച്ചിട്ടില്ല. 80000 അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്.

എല്ലാ വര്‍ഷവും ജൂണില്‍ സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ഈ വര്‍ഷം വാങ്ങിയിട്ടില്ല. പദ്ധതി നിറുത്തുമെന്ന ആശങ്കയിലാണ് കിടപ്പുരോഗികള്‍. കിടപ്പുരോഗികളും സഹായത്തിന് അര്‍ഹരായവരും എത്രയുണ്ടെന്ന സര്‍വേ പത്തു വര്‍ഷമായി നടത്തിയിട്ടില്ല. 8 ലക്ഷത്തോളം പേരുണ്ടെന്നാണ് കരുതുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam