കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് സ്വദേശിനിയായ നന്ദന (22)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുടുംബാംഗങ്ങളാണ് യുവതിയെ വീട്ടിനുള്ളിൽ പ്രതികരണമില്ലാത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ആണ് ലഭിക്കുന്ന വിവരം.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
